
സ്ത്രീകള്‍ ഒരിടത്തും സുരക്ഷിതരല്ല എന്ന രീതിയില്‍ ലൈംഗിക പീഡനങ്ങള്‍ ദിവസവും വര്‍ധിച്ചുവരുന്ന സ്ഥിതിയാണ് കാണുവാന്‍ സാധിക്കുന്നത്. എന്നാല്‍ പെണ്‍കുട്ടികള്‍ക്കെതിരായ പീഡനത്തിന് തടയിടാന്‍ പുതിയ സാങ്കേതിക വിദ്യയുമായി എത്തിയിരിക്കുകയാണ് സ്കോട്ലന്ഡില് നിന്നുള്ള ബിയാട്രിസ് കാര്‍വാല്‍ഹോ എന്ന ഈ ഇരുപത്തിയൊന്നുകാരി. കൈയ്യില്‍ ധരിക്കുന്ന റിസ്റ്റ്ബാന്‍ഡിന്റെയും സ്മാര്‍ട് ആപ്പിന്റെയും സഹായത്തോടെയാണ് ഈ പുതിയ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ലക്സ് ആപ്പുമായാണ് റിസ്റ്റ്ബാന്‍ഡ് ബന്ധപ്പെടുത്തിയിരിക്കുന്നത്.
ടെക് സംവിധാനങ്ങളുടെ പിന്തുണയോടെ വികസിപ്പിച്ചിരിക്കുന്ന റിസ്റ്റ്ബാന്‍ഡ് പെണ്‍കുട്ടികളെ അക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്നാണ് വിദ്യാര്‍ഥിയായ ബിയാട്രിസ് കാര്‍വാല്‍ഹോ അവകാശപ്പെടുന്നത്. ഒരു പെണ്‍കുട്ടി ഇത്തരം അപകടത്തിലായാല്‍ ആ നിമിഷം ഈ സംവിധാനം സുഹൃത്തുക്കള്‍ക്കോ അല്ലെങ്കില്‍ പ്രദേശത്തെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കോ വരെ മുന്നറിയിപ്പ് കൈമാറാന്‍ സാധിക്കുമെന്നാണ് പറയുന്നത്. ഒരു പെണ്‍കുട്ടിക്ക് അപകട സൂചന ലഭിച്ചാല്‍ കൈയ്യിലെ ഡിവൈസില്‍ രണ്ടു തവണ തട്ടിയാല്‍ ആപ്പ് വഴി മുന്നറിയിപ്പ് സന്ദേശം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ലഭിക്കും. ബിയാട്രിസ് കാര്‍വാല്‍ഹോ എന്ന പെണ്‍കുട്ടി ഒരിക്കല്‍ മാനഭംഗത്തിനിരയായതോടെയാണ് ഇങ്ങനെയൊരു സംവിധാനത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതും തല്‍ഫലമായി റിസ്റ്റ്ബാന്‍ഡ് വികസിപ്പിച്ചെടുത്തതും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)