
2019 മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുകയാണ്. പുകയിലയുടെ ഏത് തരത്തിലുള്ള ഉപയോഗവും ആരോഗ്യത്തിന് ഹാനികരമാണെന്നും ആയുസ്സെത്താതെയുള്ള മരണത്തിനിടയാക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. കാൻസർ, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം, ധമനി രോഗങ്ങൾ, പക്ഷാഘാതം, ആമാശയ കുടൽ വൃണങ്ങൾ, പുരുഷന്മാരിൽ ഷണ്ഡത്വം തുടങ്ങിയവ പുകയിലയുടെ ഉപയോഗം മൂലമുണ്ടാകുന്നു.
ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്താകമാനം ഓരോ 8 സെക്കന്ഡിലും ഒരാൾ വീതം പുകയില ജന്യമായ രോഗം നിമിത്തം മരണപ്പെടുന്നു. പുകയില ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുവാൻ ലക്ഷ്യമിട്ടാണ് എല്ലാ വർഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത്. പുകയിലയും ശ്വാസകോശ ആരോഗ്യവും എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കിടയിൽ പുകയിലയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, കലാലയങ്ങൾ പുകയില വിമുക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യവകുപ്പ് ജില്ലയിൽ പുകയില രഹിതം, എന്റെ കലാലയം എന്ന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
ദിനാചരണത്തിന്റെ ഉദ്ഘാടനവും പുകയില രഹിതം, എന്റെ കലാലയം ക്യാമ്പയിൻ ഉദ്ഘാടനവും 2019 മെയ് 31-ന് രാവിലെ 10 മണിക്ക് കളമശ്ശേരി ഗവ ഐ ടി ഐ-യിൽ വെച്ച് വി കെ ഇബ്രാഹിം കുഞ്ഞ് നിർവ്വഹിക്കുന്നു. കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ റൂഖിയ ജമാൽ ചടങ്ങിയ അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ഗവ. ഐ ടി ഐ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)