
ചെറുതോണി: ഇപ്പോള്‍ അനുഭവപ്പെടുന്ന അമിത ചൂടില്‍ ചെറുതോണി അണക്കെട്ടിന് ചലനവ്യതിയാനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഡാം സുരക്ഷാ വിഭാഗം ചെയര്മാന് ജസ്റ്റീസ് ആര്. രാമചന്ദ്രന് നായര്‍. ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘം ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ ഇന്നലെ പരിശോധന നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എല്ലാ വര്‍ഷവും മണ്‍സൂണ്‍ ആരംഭിക്കുന്നതിനു മുമ്പ് നടത്താറുള്ള പതിവു പരിശോധനയുടെ ഭാഗമായിട്ടാണ് സംഘം എത്തിയത്.
ഇടുക്കി, ചെറുതോണി അണക്കെട്ടിനകവും പരിസരവും സംഘം പരിശോധിച്ചു. വെള്ള പെയിന്റ് അടിച്ചിരിക്കുന്നതിനാല്‍ ഒരു പരിധിവരെ ചലനവ്യതിയാനം തടയാന്‍ സാധിക്കുമെന്നും ചെയര്മാന് പറഞ്ഞു.
ഡാം സുരക്ഷാ അംഗങ്ങളായ ജോര്‍ജ് ജോസഫ്, പ്രഫ.ജയരാജ്, കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയര്‍ ബിബിന്‍ ജോസഫ്, മെക്കാനിക്കല്‍ ചീഫ് എന്‍ജിനീയര്‍ വി.എസ് ഷാജി, സബ് എന്‍ജിനീയര്‍ പി.ജയ, ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ശ്രീലത, അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സിനോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കഴിഞ്ഞ പ്രളയക്കെടുതിയില്‍ അണക്കെട്ട് നിറഞ്ഞതിനെ തുടര്‍ന്ന് ഡാം തുറന്നുവിട്ടതിനാല്‍ അണക്കെട്ടിന് യാതൊരു വിധ നാശവും സംഭവിച്ചിട്ടില്ലെന്ന് ചെയര്മാന് പറഞ്ഞു. മഴക്കാലത്തിനു മുന്നോടിയായി ഷട്ടറുകള്‍ക്കും ഗേറ്റുകള്‍ക്കും ഓയില്‍ ഇടുക, റബര്‍ ബുഷ് മാറുക തുടങ്ങിയ അറ്റകുറ്റപ്പണികള്‍ കാലവര്‍ഷത്തിന് മുമ്പ് തീര്‍ക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും ചെയര്മാന് പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)