
വാട്ട്സ് ആപ്പ് ഉപയോഗിക്കുന്ന ഫോണുകളില്‍ നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുന്നുവെന്ന് കണ്ടെത്തല്‍. വാട്ട്സ് ആപ്പ് വോയിസ് കോള്‍ സംവിധാനത്തിലൂടെയാണ് ഇത്തരത്തില്‍ ഹാക്കര്‍മാര്‍ ഫോണുകളില്‍ നുഴഞ്ഞു കയറുന്നതെന്നാണ് കണ്ടെത്തല്‍. വോയിസ് കോളുകള്‍ എടുത്തില്ലെങ്കില്‍ കൂടിയും നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും. കോള്‍ വന്ന ഉടനെ ലോഗില്‍ നിന്നും കോള്‍ ഡീറ്റയില്‍ അപ്രത്യക്ഷമാവും. അതുകൊണ്ട് ഇത്തരം ഹാക്കിങ് കോളുകള്‍ പലപ്പോഴും ഉപഭോക്താക്കള്‍ക്ക് ലോഗില്‍ കാണാന്‍ സാധിക്കുകയുമില്ല.
ഇസ്രായേലില്‍ നിന്നുള്ള സുരക്ഷാ സ്ഥാപനമായ എന്‍ എസ് ഒ-യാണ് ഈ സംവിധാനം നിര്‍മിച്ചതിന് പിന്നില്‍. വീഴ്ച സ്ഥിരീകരിച്ചതോടെ വാട്ട്സ് ആപ്പ് അപ്ഡേറ്റ് ചെയ്യാന്‍ 1.5 ബില്യണ്‍ ഉപഭോക്താക്കള്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം ആദ്യത്തിലാണ് ഈ തകരാറ് ശ്രദ്ധയില്‍ പെട്ടതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഹാക്കിംഗിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് വാട്ട്സാപ്പ് അധികൃതര്‍. അതിന് മുന്നോടിയായാണ് എല്ലാ ഉപഭോക്താക്കളോടും ആപ്പ് അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)