
കലിഫോര്‍ണിയ: ഹോളിവുഡ് നടി ഡോറിസ് ഡേ (97) അന്തരിച്ചു. തിങ്കളാഴ്ച കലിഫോര്‍ണിയയിലെ കാര്‍മല്‍ വാലിയിലായിരുന്നു മരണം. ഡോറിസ് ഡേ ആനിമല്‍ ഫൗണ്ടേഷന് നടിയുടെ മരണം സ്ഥിരീകരിച്ചു. ന്യൂമോണിയ ബാധിച്ചതാണ് ആരോഗ്യനില വഷളാക്കിയതെന്ന് ഫൗണ്ടേഷന് എ.പി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
സിന്‍സിനാട്ടിയില്‍ ജനിച്ച ഡേ, 1948-ലാണ് അഭിനയം ആരംഭിക്കുന്നത്. മ്യൂസിക്കല്‍, റൊമാന്റിക് കോമഡി ചിത്രങ്ങളിലൂടെ ഇവര്‍ പ്രശസ്തി നേടി. പില്ലോ ടോക്ക് ഇവര്‍ക്ക് ഏറെ പ്രശസ്തി നല്കി. ഒരു ഗായിക കൂടിയായിരുന്നു ഡേ. അഭിനയത്തിനുള്ള ഓസ്കാര്‍ പുരസ്കാരത്തിന് ഒരിക്കല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 2008-ല്‍ ഡേയ്ക്ക് ഗ്രാമി ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ചു. ഡേയുടെ രണ്ടു ഗാനങ്ങള്‍- സീക്രട്ട് ലൗ, ക്യു സേറ സേറ- എന്നിവ 1950-ല്‍ അക്കാദമി പുരസ്കാരങ്ങള്‍ നേടി.
അമേരിക്കന്‍ ബോക്സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും വലിയ വനിതാ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഡേ. അഭിനയത്തില്‍നിന്നു വിരമിച്ചശേഷം മൃഗപരിപാലന പരിപാടികളുമായി മുന്നോട്ടുപോകുകയായിരുന്നു ഡേ.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)