
കുട്ടനാട്: ഭൂരിപക്ഷ സമുദായ ഐക്യത്തിനുവേണ്ടിയായിരുന്നു ശബരിമല സമരമെന്നും, ഒരു ചങ്ങനാശേരിക്കാരന്‍, ഒരു തമ്പുരാന്, ഒരു തന്ത്രി എന്നീ മൂന്ന് പേര്‍ക്ക് വേണ്ടിയായിരുന്നു സമരം നടത്തിയതെന്നും, അത് കേരളത്തെ കലാപഭൂമിയാക്കിയെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കുട്ടനാട്ടിലെ മാമ്പുഴക്കരിയില്‍ ശ്രീനാരായണപുരം ക്ഷേത്രസമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
'ഭൂനയ ബില്ലിലൂടെ ഈഴവരെല്ലാം ജന്മികളായെന്നും നായന്മാരെല്ലാം നശിച്ചു പോയെന്നും അതിനാല്‍ സാമ്പത്തിക സംവരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് എന്‍.എസ്.എസ് സുപ്രീം കോടതിയെ സമീപിച്ചത്. ദേവസ്വം ബോര്‍ഡിന്റെയും റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെയും ചെയര്മാന് സ്ഥാനം ഒരു പ്രത്യേക വിഭാഗത്തിന് സംവരണം ചെയ്തിരിക്കുകയാണ്.
ഉമ്മന്‍ ചാണ്ടി ഭരിച്ചപ്പോള്‍ ഇവര്‍ ഇടപെട്ടാണ് താക്കോല്‍ സ്ഥാനം രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയത്. അമ്പലങ്ങളില്‍ സവര്‍ണാധിപത്യമാണ്. ശബരിമലയില്‍ നേര്‍ച്ചയിടരുതെന്ന് ഒരു അവര്‍ണനും പറഞ്ഞിട്ടില്ല. ഇതൊക്കെ ചിലരുടെ തന്ത്രമാണ്. പിണറായി സര്‍ക്കാര്‍ ശബരിമലയ്ക്കായി 800 കോടിയാണ് നല്‍കിയത്. കേരളത്തില്‍ നവോത്ഥാനം നടപ്പാക്കിയത് ഗുരുദേവനാണെന്ന് അംഗീകരിക്കേണ്ട അവസ്ഥയുണ്ടായി.
ചിലര്‍ ശബരിമല വിഷത്തില്‍ തനിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ നിരവധി ആക്ഷേപങ്ങളുന്നയിച്ചു. അവരുടെ കുതന്ത്രങ്ങളില്‍ സമുദായംഗങ്ങള്‍ വീഴരുത്. 18 കൊല്ലം മുമ്പ് പിന്നാക്ക, പട്ടിക വിഭാഗങ്ങള്‍ക്ക് നിയമനം ലഭിക്കാനായി ദേവസ്വം ബോര്‍ഡിനോട് സമരം ചെയ്തു.
അന്ന് ഒരു സവര്‍ണനും രാഷ്ട്രീയക്കാരനും എസ്.എന്‍.ഡി.പിക്കൊപ്പം നിന്നില്ല. ഇന്ന് അഞ്ച് ദേവസ്വം ബോര്‍ഡുകളിലായി 20,000 ആളുകള്‍ ജോലി ചെയ്യുന്നു. അതില്‍ 96 ശതമാനവും സവര്ണരാണ്. ഈഴവ വിഭാഗത്തില്‍പ്പെട്ടവര്‍ 3.5% മാത്രമാണ്'- വെള്ളാപ്പളളി വ്യക്തമാക്കി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)