
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനെതിരായി നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിലവിലെ വിധി വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയാണെന്നും അടിസ്ഥാനരഹിതമായ ചില മാധ്യമ റിപ്പോര്‍ട്ടുകളുടെ മാത്രം അടിസ്ഥാനത്തില്‍ വിധി പുനഃപരിശോധിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍. ഫ്രഞ്ച് കമ്പനിയായ ദസോയുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഹെലികോപ്റ്റര്‍ ഇടപാടിലെ രേഖകള്‍ പരിശോധിക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധി പുനഃപരിശോധിക്കരുതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.
തിങ്കളാഴ്ചയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് റഫാല്‍ കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുക. നേരത്തേ റഫാല്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ മറുപടി സത്യവാങ്മൂലം നല്കാന് കൂടുതല്‍ സമയം വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. മറുപടി നല്കാന് നാലാഴ്ച സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ആവശ്യപ്പെട്ടെങ്കിലും നാല് ദിവസമേ തരാനാകൂ എന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി.
‘പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുമായി ബന്ധപ്പെട്ട് രഹസ്യചര്‍ച്ച നടത്തിയിട്ടില്ല. കരാറുമായി ബന്ധപ്പെട്ടുള്ള പുരോഗതി നിരീക്ഷിക്കുക മാത്രമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്തതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കരാറിന്റെ പുരോഗതി നിരീക്ഷിച്ചതിനെ സമാന്തര ചര്‍ച്ചയായി കാണാനാകില്ല.
ഈ കേസില്‍ എന്തെങ്കിലും അന്വേഷണം നടന്നാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറേണ്ടി വരും. ഇത് രേഖകളുടെ രഹസ്യ സ്വഭാവം ഇല്ലാതാക്കും. റഫാല്‍ വിമാനങ്ങളുടെ വില, വാങ്ങിയ വില ഇതൊന്നും വെളിപ്പെടുത്താനാകില്ല. ഇതും കരാറിന്റെ രഹസ്യസ്വഭാവം ഇല്ലാതാക്കുന്നതാണ്.
മാധ്യമങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആഭ്യന്തര രേഖകള്‍ മാത്രമാണ്, രഹസ്യരേഖകളല്ല. അതില്‍ വിവാദം ആരോപിക്കേണ്ട കാര്യമില്ല. ഒരു കരാര്‍ രൂപീകരിക്കുമ്പോഴുള്ള സ്വാഭാവികമായ ആശയവിനിമയം മാത്രമേ ഇവിടെയുമുണ്ടായിട്ടുള്ളൂ’- കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)