
കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തോടെ ബംഗളൂരുവിലേയ്ക്ക് ട്രെയിന്‍ വേണമെന്ന കേരളത്തിന്റെ സമ്മര്‍ദം ശക്തമാക്കിയതോടെ ഞായറാഴ്ചകളില്‍ തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലെ കൃഷ്ണരാജപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 28 മുതല്‍ ജൂണ്‍ 30 വരെയാണ് സ്പെഷ്യല്‍ സര്‍വീസ്. കൊച്ചുവേളിയില്‍ നിന്ന് ഞായറാഴ്ച വൈകിട്ടു 5 മണിക്ക് പുറപ്പെടുന്ന സുവിധ ട്രെയിന്‍ (82644) പിറ്റേ ദിവസം രാവിലെ 8.40-ന് കൃഷ്ണരാജപുരത്ത് എത്തും.
സ്റ്റോപ്പുകള്‍: കൊല്ലം 5.52, കായംകുളം 6.38, കോട്ടയം 8.07, എറണാകുളം 9.20, തൃശൂര്‍ 10.42, പാലക്കാട് 12.05, കോയമ്പത്തൂര്‍ 1.20, ഈറോഡ് 3.10, ബംഗാരപേട്ട് 7.38, വൈറ്റ്ഫീല്‍ഡ് 8.29.
മടക്ക ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6-ന് കൊച്ചുവേളിയിലെത്തും. 8 സ്ലീപ്പര്‍, 2 തേഡ് എസി, 2 ജനറല്‍ എന്നിങ്ങനെയാണ് ട്രെയിനിലുണ്ടാകുക. ഇത് താല്‍ക്കാലിക നടപടിയാണെങ്കിലും കൊച്ചുവേളി ബാനസവാടി ഹംസഫര്‍ എക്സ്പ്രസ് ഞായറാഴ്ച സര്‍വീസ് നടത്താനുളള സാധ്യതയും റെയില്‍വേ ആരായും. ഞായറാഴ്ച സ്ഥിരം സര്‍വീസ് ലഭിക്കാന്‍ ഇപ്പോള്‍ ആഴ്ചയില്‍ 2 ദിവസം സര്‍വീസ് നടത്തുന്ന ഹംസഫര്‍ എക്സ്പ്രസിന്റെ യാത്രാ ദിവസങ്ങളിലും സമയക്രമത്തിലും മാറ്റം വരുത്തിയാല്‍ മതിയാകും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)