
കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി മരണപ്പെട്ട സാഹചര്യത്തില്‍ കേസ് നിലനില്ക്കാത്തതിനെ തുടര്‍ന്ന് ബാര്‍ കോഴയുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കി. വി.എസ് അച്യുതാനന്ദന്, ബിജു രമേശ് എന്നിവര്‍ നല്കിയ ഹര്‍ജികളാണ് തീര്‍പ്പാക്കിയത്. ബാര്‍ കോഴക്കേസ്, ലെഡ് ഓക്സൈഡ് അഴിമതിക്കേസ്, കോഴിക്കോഴക്കേസ്, സമൂഹ വിവാഹക്കേസ്, ഉദ്യോഗസ്ഥ-നോട്ടറി നിയമന അഴിമതി എന്നീ കേസുകളിലെ മുഖ്യപ്രതിയായിരുന്നു കെ.എം. മാണി.
കഴിഞ്ഞ ആഴ്ച ബാര്‍ കോഴക്കേസ് പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍ അത് പിന്നീടത്തേക്ക് മാറ്റിവക്കുകയായിരുന്നു. അദ്ദേഹം മരിച്ച സാഹചര്യത്തില്‍ കേസിന് ഇനി പ്രസക്തി ഇല്ലാത്തതിനെ തുടര്‍ന്നാണ് കേസെല്ലാം ഹൈക്കോടതി തീര്‍പ്പാക്കിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)