
ന്യൂഡല്‍ഹി: റാഫേലില്‍ സത്യം എന്തായായലും പുറത്ത് വരുമെന്ന് കോണ്‍ഗ്രസ്. ‘മോദി എത്ര കളവു പറഞ്ഞു നടന്നാലും സത്യം പുറത്തു വരും. വിറളി പിടിച്ച മോദി ഔദ്യോഗിക രഹസ്യ നിയമം ഉപയോഗിച്ച് മാധ്യമങ്ങളെ വിരട്ടാന്‍ നോക്കി, എന്നാല്‍ സുപ്രിം കോടതി നിയമ തത്വം ഉയര്‍ത്തിപിടിച്ചു. ഇത് ഇന്ത്യയുടെ വിജയമാണ്. ഈ വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു’- റാഫേല്‍ വിധിയില്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.
അതേസമയം, റഫാലില്‍ സുപ്രീം കോടതി ക്ളീന്‍ ചിറ്റ് നല്‍കിയെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിഞ്ഞെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. അഴിമതി സര്‍ക്കാരിനെ പുറത്താക്കാന്‍ സമയമായെന്നും, എന്‍ഡിഎ-യുടേത് അഴിമതി സര്‍ക്കാരെന്നും സീതാറാം യെച്ചൂരി വിശദമാക്കി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി തന്നെ അധ്യക്ഷനായ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്. ജസ്റ്റിസുമാരയ സഞ്ജയ് കിഷന്, കിഷന് കൗള്‍, കെ.എം.ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)