
റാഫേല്‍ വിഷയത്തില്‍ ചോര്‍ന്ന് കിട്ടിയ വാദങ്ങള്‍ പരിശോധിക്കരുത് എന്ന കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീംകോടതി തള്ളി. പുതിയ രേഖകളും പരിശോധിക്കാമെന്നും രേഖകള്‍ക്ക് വിശേഷാധികാരമില്ലെന്നും കോടതി വ്യക്തമാക്കി. പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന തീയതി കോടതി പിന്നീട് തീരുമാനിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് കെ എം ജോസഫ്, ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്.
റാഫേല്‍ ഇടപാടില്‍ സി ബി ഐ അന്വേഷണം ആവശ്യം ഇല്ല എന്ന സുപ്രീം കോടതി വിധിക്ക് എതിരെ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്, മനോഹര്‍ ലാല്‍ ശര്‍മ്മ, സഞ്ജയ് സിങ് എന്നിവര്‍ ആണ് പുനഃപരിശോധന ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്. ഇതിന് പുറമെ കോടതിയെ മനപൂര്‍വ്വും തെറ്റ് ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി യശ്വന്ത് സിന്‍ഹ ഉള്‍പ്പടെ ഉള്ളവര്‍ പ്രത്യേക അപേക്ഷയും നല്‍കിയിട്ടുണ്ട്. പുനഃപരിശോധനാ ഹര്‍ജികളും പ്രത്യേക അപേക്ഷയും ഫയലില്‍ സ്വീകരിക്കാതെ തന്നെ തള്ളണം എന്നാണ് സര്‍ക്കാര്‍ ആവശ്യം.
കോടതിയെ സര്‍ക്കാര്‍ തെറ്റ് ധരിപ്പിച്ചു എന്ന് തെളിയിക്കാന്‍ ദി ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ചില റിപ്പോര്‍ട്ടുകളും രേഖകളും ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ഹാജര്‍ ആക്കിയിട്ടുണ്ട്. എന്നാല്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ഈ രേഖകള്‍ കോടതി പരിഗണിക്കരുത് എന്നാണ് സര്‍ക്കാര്‍ ആവശ്യം. ഈ രേഖകള്‍ കോടതിയില്‍ വിശദമായ വാദത്തിന് വിധേയം ആക്കുന്നത് രാജ്യ താത്പര്യത്തിന് ഉതകുന്നത് അല്ല എന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നാണ് പുനഃപരിശോധനാ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)