
ഡല്‍ഹി : ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയുടെയും മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത സാരികള്‍ വിപണിയില്‍ തരംഗമാകുന്നു. മോദി സാരികള്‍ക്ക് പിന്നാലെയാണ് പ്രിയങ്ക സാരികള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.
മുന്‍ തെരഞ്ഞെടുപ്പില്‍ മോദി ജാക്കറ്റുകളായിരുന്നു തരംഗമായതെങ്കില്‍, ഇപ്പോള്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നില്‍ പ്രിയങ്കയുടെ ചിത്രം വെച്ച സാരികള്‍ വാങ്ങാന്‍ നിരവധി ആളുകളാണ് എത്തുന്നത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ പതിപ്പിച്ച സാരി വിപണിയില്‍ എത്തിയിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)