
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്ത്. ഞങ്ങള്‍ നിര്‍വഹിക്കും എന്ന അര്‍ത്ഥം വരുന്ന 'ഹം നിബായേഗേ' എന്ന തലക്കെട്ടിലുള്ള പ്രകടന പത്രിക പുറത്തിറക്കിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്മോഹന് സിംഗാണ്. കര്‍ഷകരേയും യുവാക്കളേയും ന്യൂനപക്ഷങ്ങളേയും ഉള്‍ക്കൊള്ളുന്നതാണ് പ്രകടന പത്രിക. പ്രതിവര്‍ഷം 72,000 രൂപ വരുമാനം ഉറപ്പു വരുത്തുന്ന ന്യായ് പദ്ധതിയാണ് പ്രകടന പത്രികയിലെ പ്രധാന ആഘര്‍ഷണം. ജനങ്ങളുടെ പ്രധാന പ്രശ്നങ്ങള്‍ മുഖ്യധാരയിലെത്തിക്കുമെന്നും, സമ്പത്തും ക്ഷേമവും ഉറപ്പു വരുത്തുമെന്നും പത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം നല്കുന്നു.
സ്ത്രീസുരക്ഷ, തൊഴിലില്ലായ്മ, കര്‍ഷക ദുരിതങ്ങള്‍ പരിഹരിക്കുക എന്നിവയാണ് മറ്റു വാഗ്ദാനങ്ങള്‍. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും, സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തും, 22 ലക്ഷം സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തും തുടങ്ങിയ കാര്യങ്ങള്‍ കോണ്‍ഗ്രസ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു. 10 ലക്ഷം യുവാക്കള്‍ക്ക് ഗ്രാമസഭകള്‍ വഴി പ്രകൃതി സംരക്ഷണത്തിന് തൊഴില്‍, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ 150 ദിനങ്ങളായി ഉയര്‍ത്തും തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയില്‍ ഉയര്‍ത്തിക്കാട്ടുന്നു.
നരേന്ദ്ര മോദി നല്‍കാമെന്ന് പറഞ്ഞ 15 ലക്ഷത്തിനെ പോലെയാകില്ല ഇതെന്നും നടപ്പിലാക്കാന്‍ കഴിയുന്ന വാഗ്ദ്ധാനങ്ങള്‍ മാത്രമേ കോണ്‍ഗ്രസ് നല്‍കുകയുള്ളൂ എന്നും രാഹുല്‍ ഗാന്ധി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
മറ്റ് പ്രഖ്യാപനങ്ങള്‍
- കാര്‍ഷിക കടം തിരിച്ചടയ്ക്കാത്തത് ക്രിമിനല്‍ കുറ്റമല്ല
- കര്‍ഷകരെയും യുവാക്കളെയും ന്യൂനപക്ഷങ്ങളെയും ഉള്‍പ്പെടുത്തും
- രാജ്യത്തെ വീണ്ടും ഒരുമിപ്പിക്കും.
- വിദേശ നിക്ഷേപകര്‍ക്ക് വേണ്ട സൗകര്യവും ബാങ്ക് വായ്പാ സൗകര്യവും ഒരുക്കും. എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കണം
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)