
ന്യൂഡല്‍ഹി: പാക്കിസ്ഥാനും ഭീകര സംഘടനകളും തമ്മില്‍ ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുകളുമായി ഇന്ത്യന്‍ സേന. പാക്ക് സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കുകള്‍ ജെയ്ഷെ ഭീകരില്‍നിന്ന് പിടിച്ചെടുത്തതായും ഇത് ഭീകരരോടുള്ള പാക്കിസ്ഥാന്റെ അടുത്ത ബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്നും സേന പറഞ്ഞു.
ബുധ്ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ പാക് സ്വദേശികളെന്ന് കരുതുന്ന രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എം4 റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തത്. പാക് സൈന്യം ഉപയോഗിക്കുന്ന അമേരിക്കന്‍ നിര്‍മിത എം4 റൈഫിളുകളാണ് ഭീകരരില്‍ നിന്ന് ഇന്ത്യന്‍ സൈന്യം കണ്ടെടുത്തത്.
കഴിഞ്ഞ ആറുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഭീകരവാദികളുടെ കൈയില്‍ നിന്ന് എം4 റൈഫിളുകള്‍ കണ്ടെടുക്കുന്നത്. 2017-ല്‍ ജെയ്ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ അനന്തരവന് തല്‍ഹാ റാഷിദുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഭീകരവാദികളുടെ കൈയില്‍ നിന്ന് ആദ്യമായി എം4 റൈഫിളുകള്‍ കണ്ടെത്തുന്നത്. ഇത് പാക്കിസ്ഥാനും ഭീകര സംഘടനകളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വെളിവാക്കുന്ന തെളിവുകളാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)