
ചൈനയിലെ ബെയ്ജിംഗിലുള്ള മെയുവാന് പാര്‍പ്പിട മേഖലയിലെ കാവല്ജോലിക്കാണ് റോബോട്ടിനെ നിയമിച്ചിരിക്കുന്നത്. മെയ്ബാവോ എന്ന ഈ റോബോവാച്ച്മാനെ രാത്രികാല പട്രോളിംഗിനാണ് പ്രധാനമായും ചുമതലപ്പെടുത്തിയിരിക്കുന്നത്. തെര്‍മല്‍ ഇമേജിംഗ് സംവിധാനവും രാത്രി കാഴ്ചയുമുള്ള മെയ്ബാവോ, രാത്രിയില്‍ എന്തെങ്കിലും സംശയാസ്പദമായി കണ്ടാല്‍ ഉടന്‍ തന്നെ കണ്ട്രോള് റൂമില്‍ വിവരമറിയിക്കും. ആവശ്യമെങ്കില്‍ വലിയ സൈറണ്‍ മുഴക്കി പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കും. എന്നാല്‍, കുറ്റവാളികളെ കായികമായി നേരിടാന്‍ മെയ്ബാവോയ്ക്കു കഴിവില്ല. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഈ റോബോട്ടിന് കഴിയും.
രാത്രിയിലെ കാവല്‍ ജോലി കഴിഞ്ഞാല്‍ മെയ്ബാവോ കഥ പറഞ്ഞും ഇഷ്ടമുള്ള പാട്ടുകള്‍ പ്ലേ ചെയ്തും പകല്‍ മുഴുവന്‍ പ്രദേശത്തെ കുട്ടികളുടെ കളിത്തോഴനായി മാറും. ബെയ്ജിംഗ് എയ്റോസ്പേസ് ഓട്ടോമാറ്റിക് കണ്ട്രോള് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഈ യന്ത്രമനുഷ്യന്റെ നിര്‍മാതാക്കള്‍.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)