
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ചാനലുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി 'മന് കി ബാത്ത്' സംബന്ധിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യന്‍ വ്യോമസേന തകര്‍ത്ത ജയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രം ഇന്ത്യയില്‍ തന്നെയാണെന്നാണ് ചിലര്‍ റിപ്പോര്‍ട്ട് ചെയ്തത്. ചാനലുകള്‍ അജണ്ടകള്‍ക്ക് പിന്നാലെ പായുകയാണ്. ചാനലുകളുടെ വിശ്വാസ്യത പരുങ്ങലിലായ സാഹചര്യത്തില്‍ അച്ചടി മാധ്യമങ്ങള്‍ക്കും റേഡിയോയ്ക്കും നില മെച്ചപ്പെടുത്താനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. പൊതുജീവിതത്തിലുള്ളവര്‍ ജനങ്ങളുമായി സംസാരിക്കാന്‍ സമാന്തര മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)