
ന്യൂഡല്‍ഹി: പാകിസ്താനിലെ ബാലാക്കോട്ടില്‍ ഭീകരകേന്ദ്രത്തിന് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ നാശ നഷ്ടമുണ്ടായെന്നും, പരിശീലന കേന്ദ്രത്തില്‍ ഇന്ത്യ ബോംബിട്ടതായും ജയ്ഷെ മുഹമ്മദ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. നേരത്തെ പാകിസ്താന് ഇക്കാര്യം നിഷേധിച്ചിരുന്നെങ്കിലും ഇപ്പോള്‍ ജെയ്ഷേ മുഹമ്മദ് തന്നെ ഇക്കാര്യം അംഗീകരിക്കുകയാണ്. ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരന് മൗലാന അമറിന്റെ, വ്യോമാക്രമണത്തില്‍ നാശനഷ്ടമുണ്ടായെന്ന് സ്ഥിരീകരിക്കുന്ന ശബ്ദരേഖ, ഒരു ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്.
അതേസമയം ജെയ്ഷെയുടെ ആസ്ഥാനത്ത് ആക്രമണം നടന്നിട്ടില്ലെന്ന് മൗലാനാ അമര്‍ പറയുന്നു. ജയ്ഷെ മുഹമ്മദിന്റെ താവളത്തില്‍ ബോംബാക്രമണം നടന്നതായി നാട്ടുകാരും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം 35- ഓളം മൃതദേഹങ്ങള്‍ പ്രദേശത്തുനിന്ന് ആംബുലന്‍സില്‍ പുറത്തേക്കു കൊണ്ടുപോയതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
പാക് ചാരസംഘടന ഐ.എസ്.ഐ-യുടെ മുന്‍ ഉദ്യോഗസ്ഥന് കേണല്‍ സലീം എന്നയാളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പക്ഷേ കേണല്‍ സറാര്‍ സക്രി എന്നയാള്‍ രക്ഷപ്പെട്ടു. പെഷവാറില്‍ നിന്നുള്ള ജയ്ഷ് ഭീകരന് മുഫ്തി മൊയീന്‍, ബോംബ് നിര്‍മാണ വിദഗ്ധന്‍ ഉസ്മാന് ഖനി എന്നിവരും കൊല്ലപ്പെട്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)