
കൊച്ചി: നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ് നടത്തിയ കേസില്‍ മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയാണ് മുഖ്യപ്രതിയെന്ന് ക്രൈം ബ്രാഞ്ച് കുറ്റപത്രം. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വെടിവയ്പ് എന്ന് കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ 15-നാണ് കൊച്ചി കടവന്ത്രയിലുള്ള നയില്‍ ആര്‍ടിസ്ട്രി ബ്യൂട്ടി പാര്‍ലറിന് നേര്‍ക്ക് ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേര് സ്ഥാപനത്തിന് നേര്‍ക്ക് വെടിയുതിര്‍ത്ത ശേഷം രക്ഷപെടുകയായിരുന്നു.
രവി പൂജാരി ഉള്‍പ്പെടുന്ന അധോലോക സംഘത്തിന് കേസില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോണ്‍ കോളുകള്‍ ലീന മരിയ പോളിന് ലഭിച്ചിരുന്നു. കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ രവി പൂജാരിയെ കണ്ടെത്താനായി പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും, കേസിന് അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉണ്ടെന്ന് വ്യക്തമായതോടെ ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹായം തേടാനും പോലീസ് തീരുമാനിച്ചിരുന്നു.
കേസില്‍ മഹാരാഷ്ട്ര, ഗോവ, ആന്ധ്രാ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)