
ശ്രീനഗര്‍: ജമ്മു കശ്മീരും നിയന്ത്രണരേഖയും അശാന്തം. പൂഞ്ചില്‍ പാക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ 3 പേര് മരിച്ചു. ഹന്ദ്വാരയില് സൈന്യവും ഭീകകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സി.ആര്.പി.എഫ് ഇന്‍സ്പെക്ടര്‍ അടക്കം അഞ്ചു സുരക്ഷാ സേനാംഗങ്ങളും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. രണ്ടു തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു.
കുപ് വാരയിലെ ഹന്ദ് വാരയിലാണ് സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടത്. ജയ്ഷെ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് വിവരത്തെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന ഇവിടെയെത്തുകയും, സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. മണിക്കൂറുകള്‍ നീണ്ട ഏറ്റമുട്ടലിന് ഒടുവില്‍ ഭീകരരെ മുഴുവന്‍ വകവരുത്തിയെന്ന ധാരണയില്‍ മൃതദേഹം കണ്ടെടുക്കാനായി സേന തിരിച്ചില്‍ തുടങ്ങി.
ഇതിനിടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന തീവ്രവാദി സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒന്‍പതു ജവാന്മാര്ക്ക് പരിക്കേറ്റു. ഭീകരരെ തടയാനെത്തിയ ഒരു സംഘം നാട്ടുകാര്‍ സുരക്ഷാ സേനയ്ക്കു നേരെ ആക്രമണം അഴിച്ചു വിട്ടു. ഇതേ തുടര്‍ന്നാണ് ഇവര്‍ക്കു നേരെ സേന വെടിയുതിര്‍ത്തത്. പത്ത് നാട്ടുകാര്‍ക്ക് പരിക്കേറ്റു.
പാക് സേന നിയന്ത്രണ രേഖയില്‍ പ്രകോപനം തുടരുകയാണ്. ഉറി മേഖലയില്‍ നടത്തിയ വെടിവയ്പില്‍ ഏഴു നാട്ടുകാര്‍ക്ക് പരിക്കേറ്റു. നൗഷേര, കൃഷ്ണ ഘട്ടി, ബാലാക്കോട്ട്, മെന്ദാര് എന്നിവിടങ്ങളിലാണ് പാകിസ്ഥാന് വെടിവയ്പും ഷെല്ലാക്രണമണവും നടത്തിയത്. ഇന്ത്യ സേന ശക്തമായി തിരിച്ചടിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)