
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ കസ്റ്റഡിയില്‍ നിന്നും വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന് ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തി. വാഗാ അതിര്‍ത്തിയില്‍ വച്ച് അഭിനന്ദന് വര്‍ദ്ധമാനെ പാകിസ്ഥാന് ഇന്ത്യയ്ക്ക് കൈമാറി. വൈകീട്ട് 5.25-ഓടെ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പിന്നെയും മണിക്കൂറുകള്‍ നീണ്ടു. ഇതേ തുടര്‍ന്ന് കൈമാറ്റം ഔദ്യോഗികമായി പൂര്‍ത്തിയാക്കാനായത് 9.20-നാണ്. ഇതോടെ ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദനെ കൈമാറുന്ന ചടങ്ങ് പൂര്‍ത്തിയായി.
പാക് റേഞ്ചര്‍മാരുടെ ഒപ്പമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന് എത്തിയത്. കനത്ത സുരക്ഷാ സന്നാഹമാണ് അതിര്‍ത്തിയില്‍ ഒരുക്കിയിരുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ബി.എസ്.എഫ് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കുന്നത്. 9 മണിയോടെ അഭിനന്ദന് പാക് അതിര്‍ത്തിയിലെത്തിയ ദൃശ്യങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)