
വാഗ: പാകിസ്ഥാന് പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ തിരികെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് വാഗ അതിര്‍ത്തിയിലെ പൊതുജനങ്ങളും പൊലീസ് ഉദ്യോഗസ്ഥരും. ദേശീയ പതാകയും മധുരവും ബാന്‍ഡ് മേളവുമൊക്കെയായി വാഗ അതിര്‍ത്തിക്കിപ്പുറം നിലയുറപ്പിച്ചിരിക്കുകയാണ് ജനങ്ങള്‍. രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ വീരപുത്രനാണ് അഭിനന്ദനെന്നും, അഭിനന്ദനെ അഭിമാനപൂര്‍വ്വം സ്വീകരിക്കുമെന്നും പ്രദേശവാസികള്‍ പറയുന്നു.പാക് പട്ടാളത്തിന്റെ മുമ്പില്‍ പതറാതെ തലയുയര്‍ത്തി നിന്ന വിംഗ് കമാന്‍ഡറോട് വലിയ ബഹുമാനവും സ്നേഹവുമാണ് ജനം പ്രകടിപ്പിക്കുന്നത്.
അഭിനന്ദനെ സ്വീകരിക്കാനായി കുടുംബം വാഗ അതിര്‍ത്തിയില്‍ എത്തിക്കഴിഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അഭിനന്ദനെ സ്വീകരിക്കാനായി വാഗ അതിര്‍ത്തിയിലെത്തും. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും അഭിനന്ദനെ കൈമാറുന്നത് കാണുവാനായി അതിര്‍ത്തിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കനത്ത സുരക്ഷയാണ് വാഗ അതിര്ത്തിയിലൊരുക്കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ഇപ്പുറം വരെയാണ് പൊതു ജനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനം നല്‍കിയിരിക്കുന്നത്.
കമാന്‍ഡറുടെ കൈമാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യാ-പാക് നയന്ത്ര പ്രതിനിധികള്‍ രേഖകളില്‍ ഒപ്പ് വെച്ചു. വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് റാവല്‍പിണ്ടിയില്‍ നിന്നും പുറപ്പെട്ടു. 2 മണിയോടെ അഭിനന്ദന് ലാഹോര്‍ സൈനിക വിമാനത്താവളത്തിലെത്തും. അവിടെ നിന്നും റോഡ് മാര്‍ഗം വാഗ അതിര്‍ത്തിയിലേയ്ക്ക് പുറപ്പെടും. അഭിനന്ദനെ വ്യോമാസേനയ്ക്കായി സ്വീകരിക്കുന്നത് ഗ്രൂപ്പ് ക്യാപ്റ്റന്‍ ജെ.ഡി. കുര്യന് ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പാക് സൈന്യം റെഡ് ക്രോസിനായിരിക്കും അഭിനന്ദനെ കൈമാറുക. തുടര്‍ന്ന് റെഡ്ക്രോസ് അഭിനന്ദനെ ഇന്ത്യക്ക് കൈമാറും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)