
ഫിറോസ്പൂര്‍: പഞ്ചാബിലെ ഫിറോസ്പൂരില്‍ ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം മോറദാബാദ് സ്വദേശിയായ ഒരു പാക് ചാരന് പിടിയില്‍. പിടിയിലായ ഇരുപത്തിയൊന്ന് വയസുകാരനില്‍ നിന്ന് പാകിസ്ഥാന് സിം കാര്‍ഡ് ബി എസ് എഫ് പിടിച്ചെടുത്തു.
ഇയാള്‍ സംശയാസ്പദമായ ആറ് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാണെന്ന് ബിഎസ് എഫ് വിശദമാക്കി. ബി എസ് എഫ് പോസ്റ്റുകളുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതേസമയം, കശ്മീരിലെ കുപ്വാരയില് ഹാന്വാര മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കഴിഞ്ഞ ദിവസം തുടങ്ങിയ ഏറ്റുമുട്ടല്‍ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അവസാനിച്ചത്.
നിയന്ത്രണരേഖയ്ക്കു സമീപം ഉറി സെക്ടറിലും പാക്കിസ്ഥാന് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഇതില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പാക്കിസ്ഥാന് ഉറിയിലെ കമാല്‍കോട്ട് മേഖലയിലെ ഗ്രാമങ്ങള്‍ക്കും ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയും വെടിവയ്പ്പ് നടത്തിയത്.
കൂടാതെ, ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിലെ അതിര്‍ത്തി, നിയന്ത്രണരേഖ പ്രദേശങ്ങളില്‍ പാക് പ്രകോപനം തുടരുന്നു. കഴിഞ്ഞ ദിവസം പാകിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ അമിന അക്തര്‍ എന്ന 27-കാരി കൊല്ലപ്പെട്ടതായി പൂഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ രാഹുല്‍ യാദവ് വ്യക്തമാക്കി.
കാലികളെ മേയ്ക്കുന്നതിനിടെ ഷെല്ലാക്രമണം നടക്കുകയും, അമിന സംഭവ സ്ഥലത്ത് തന്നെ മരിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ഡ്യൂട്ടിയിലില്ലാതിരുന്ന കുപ്വാര മേഖലയില്‍ പോസ്റ്റിങ് ലഭിച്ച സാക്കിര്‍ ഹുസൈന് എന്ന സൈനികനും പരിക്കേറ്റിട്ടുണ്ട്. സൈനികന് രജൗരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
പാക് ആക്രണത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ വക്താവ് ലെഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് അറിയിച്ചു. ചെറിയ ആയുധങ്ങളും മോര്‍ട്ടാര്‍ ഷെല്ലുമുപയോഗിച്ചാണ് ആക്രമണം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സുന്ദര്‍ബാനി, മന്‍കോട്ട്, ഖാരി കര്‍മാരാ, ദേവ്ഗര്‍ മേഖലയില്‍ ഇന്നലെ രാവിലെ ആറുമണി മുതല്‍ പാക് സൈന്യം ആക്രമണം നടത്തുകയായിരുന്നു. രജൗരി, പൂഞ്ച് ജില്ലകളിലെ വിവിധ പ്രദേശങ്ങളാണിവ.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)