
ന്യൂഡല്‍ഹി: വിങ്ങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ദ്ധമാനെ നാളെ വിട്ടയ്ക്കുമെന്ന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്ഖാന് പ്രഖ്യാപനം നടത്തി. ഇന്ത്യയുടെ ശക്തമായ നയതന്ത്ര നീക്കങ്ങളുടെ ശ്രമഫലമാണ് വിങ്ങ് കമാൻഡർ അഭിനന്ദന് വര്‍ദ്ധമാന്റെ മോചനമെന്നാണ് വിലയിരുത്തല്‍. ലോകരാജ്യങ്ങളെയുപയോഗിച്ച് പാകിസ്ഥാന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു. നാളെ രാവിലെ വാഗാ അതിര്‍ത്തി വഴി സൈനികനെ ഇന്ത്യയിലെത്തിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് സംഘര്‍ഷാവസ്ഥയില്‍ അയവ് വരുത്താനുള്ള ശ്രമങ്ങളില്‍ ഇടപെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. മോചിപ്പിക്കാനുള്ള ഇമ്രാന്റെ പ്രഖ്യാപനം കൈയ്യടിയോടാണ് പാക്ക് പാര്‍ലമെന്റ് എതിരേറ്റത്.
എന്നാല്‍ സമാധാന സന്ദേശമായാണ് അഭിനന്ദിനെ വിട്ടയ്ക്കുന്നതെന്ന പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസ്താവന മുഖവിലയ്ക്ക് എടുക്കാന്‍ സാധിക്കില്ലെന്നാണ് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്. പാക് പ്രധാനമന്ത്രിയുടെ തീരുമാനമല്ല പലപ്പോഴും പാകിസ്ഥാനില്‍ നടപ്പിലാവുക. അതുകൊണ്ട് തന്നെ കരുതലോടെയിരിക്കണമെന്നാണ് നയതന്ത്ര വിദഗ്ധര്‍ വിശദമാക്കുന്നത്.
ചൈനയും സൗദി അറേബ്യയും സൈനിക നടപടിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും സംയമനം പാലിക്കണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടതും പാകിസ്ഥാന് വിങ്ങ് കമാൻഡർ അഭിനന്ദന് വര്‍ദ്ധമാന്റെ മോചനമെന്ന തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ കാരണമായെന്നാണ് വിലയിരുത്തുന്നത്. ഇമ്രാന് ഖാന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വിശദമാക്കിയ നയതന്ത്ര വിദഗ്ധര്‍ സംശയത്തോടെ മാത്രമാണ് പാകിസ്ഥാന്റെ തീരുമാനത്തെ നിരീക്ഷിക്കുന്നത്.
അഭിനന്ദ വര്‍ദ്ധമാനെ ഉപയോഗിച്ച് വിലപേശല്‍ തന്ത്രം ഇടയ്ക്ക് പാക്കിസ്ഥാന് പ്രയോഗിച്ചു. ഇന്ത്യ പ്രശ്നങ്ങളെല്ലാം അവസാനിപ്പിക്കണമെന്നായിരുന്നു ഒരു ഉപാധി. എന്നാല്‍ ഒരു ഉപാധിയ്ക്കും ഒരുക്കമല്ലെന്ന് കര്‍ശന നിലപാട് സേന കൈകൊണ്ടു. മോചനത്തിനായി പാക്കിസ്ഥാന് മുന്നോട്ട് വച്ച ഉപാധികള്‍ ഇന്ത്യന്‍ സൈന്യം തള്ളി കളഞ്ഞിരുന്നു. സുരക്ഷിതമായി തിരികെ എത്തിച്ചില്ലെങ്കില്‍ ഭവിഷത്ത് നേരിടേണ്ടി വരുമെന്ന് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമീഷണറും പാക്ക് സര്‍ക്കാരിനെ അറിയിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)