
ന്യൂഡല്‍ഹി: പുല്‍വാമ ചാവേറാക്രമണത്തിന്റേയും തിരിച്ചടിയുടേയും ബാക്കിപത്രമായി ഇന്ത്യ - പാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ശക്തമാവുകയാണ്. അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. 8 വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടി. ജമ്മു, ശ്രീനഗര്‍, ലെ, പത്താന്‍കോട്ട് എന്നിവ കൂടാതെ ധര്‍മ്മശാല, ചണ്ഡീഗഢ്, ഡെറാഡൂണ്‍, അമൃത്സര്‍ എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്.
ഈ വിമാനത്താവളങ്ങളില്‍ അറിയിപ്പുണ്ടാകുന്നതുവരെ സാധാരണ യാത്രക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കില്ല. എന്നാല്‍, ഈ വിമാനത്താവളങ്ങള്‍ വായു സേനയ്ക്കുവേണ്ടി തുറന്നു പ്രവര്‍ത്തിക്കും. പാക്കിസ്ഥാന് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍, പാക് വിമാനങ്ങള്‍ കണ്ടാലുടന്‍ വെടിവച്ചിടാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
മുംബൈ എയര്‍പോര്‍ട്ട് ജമ്മു, ശ്രീനഗര്‍, അമൃത്സര്‍, ചണ്ഡീഗഢ്, എന്നീ വിമാനത്താവളങ്ങളിലേയ്ക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി അറിയിച്ചു.
മുകളില്‍ പറഞ്ഞ 8 വിമാനത്താവളങ്ങളിലേയ്ക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വച്ചതായി വിസ്താര, ഇന്‍ഡിഗോ, ഗോ എയര്‍ തുടങ്ങിയ എയര്‍ലൈന്‍സുകളും അറിയിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)