
ന്യൂഡല്‍ഹി: ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദം നിഷേധിച്ച് ഇന്ത്യന്‍ വ്യോമസേന.
പാക്കിസ്ഥാന് വ്യോമാതിര്‍ത്തികള്‍ ലംഘിച്ച ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും പൈലറ്റിനെ പിടികൂടിയെന്നുമായിരുന്നു പാക്കിസ്ഥാന് അവകാശവാദം ഉന്നയിച്ചത്. വെടിവെച്ചിട്ടതില്‍ ഒരു വിമാനം വീണത് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ എന്നുമാണ് പാകിസ്ഥാന്റെ അവകാശവാദം. വ്യാജ വീഡിയോയാണ് പാകിസ്താന് ഇതിനായി പുറത്ത് വിടുന്നത്. പാകിസ്ഥാൻ പുറത്തുവിട്ടത് 2016-ല്‍ തകർന്ന TU-657 വിമാനത്തിന്റെ ദൃശ്യങ്ങൾ ആണ്.
അതേസമയം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന് എഫ്-16 യുദ്ധവിമാനം ഇന്ന് രാവിലെ ഇന്ത്യ വെടിവച്ചിട്ടു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)