
ബാലക്കോട്ട് ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ പാക് പട്ടാളത്തിന്റെ പ്രകോപനം തുടരുന്നു. പാകിസ്ഥാന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്. വിമാന സര്‍വീസുകള്‍ ഇന്ത്യ നിര്‍ത്തലാക്കി. ജമ്മു, ലേഹ്, പത്താന്‍കോട്ട്, അമൃത്സര്‍ എന്നിവടങ്ങളിലെ കൂടാതെ 8 വിമാനത്താവളങ്ങള്‍ ഇന്ത്യ അടച്ചു.
അതേസമയം, പാകിസ്ഥാന് വിമാനം ഇന്ത്യ വെടിവെച്ചിട്ടതായി സ്ഥിരീകരണം ഇല്ലാത്ത റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. നിയന്ത്രണരേഖ കടന്ന രണ്ട് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന അവകാശവാദം പാകിസ്ഥാന് ഉന്നയിക്കുന്നു. ഒരു വൈമാനികനെ അറസ്റ്റ് ചെയ്തെന്നും പറയുന്നു. വെടിവെച്ചിട്ടതില്‍ ഒരു വിമാനം വീണത് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ എന്നും പാകിസ്ഥാന്റെ അവകാശവാദം. വ്യാജ വീഡിയോയാണ് പാകിസ്താന് പുറത്ത് വിടുന്നത്. പാകിസ്ഥാൻ പുറത്തുവിട്ടത് 2016-ല്‍ തകർന്ന TU-657 വിമാനത്തിന്റെ ദൃശ്യങ്ങൾ ആണ്. പാക് എയർറൂട്ടുകളിൽ അതീവ ജാഗ്രതാ നിർദേശം നല്കി. പാകിസ്ഥാൻ വാണിജ്യ സർവീസുകൾ നിർത്തിവെച്ചു.
പാകിസ്ഥാന് നിയന്ത്രണ രേഖയില്‍ നടത്താന്‍ ശ്രമിച്ച ആക്രമണം സൈന്യം പരാജയപ്പെടുത്തി. മീമനദര് മേഖലയില്‍ തീവ്രവാദികള്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് സേന പരിശോധന നടത്തിയപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. നിസാര പരിക്കുകളോടെ സൈനികര്‍ രക്ഷപ്പെടുകയും, ആക്രമണത്തില്‍ രണ്ട് ജയഷേ ഭീകരരെ സേന വധിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഷോപ്പിയാനില്‍ കെട്ടിടത്തില്‍ നടന്ന തിരച്ചിലില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി.
അതേസമയം അതിര്‍ത്തിയില്‍ ഗ്രാമീണരെ മറയാക്കി പാകിസ്ഥാന് മോര്‍ട്ടാര്‍ ഷെല്ലാക്രമണം നടത്തുകയാണ്. അതിര്‍ത്തിയിലെ പാക് സൈനിക പോസ്റ്റ് ഇന്ത്യ ആക്രമിച്ച് തകര്‍ത്തു. ജനവാസ മേഖലയിലേക്ക് ആക്രമണം എത്താതിരിക്കാന്‍ ഇന്ത്യന്‍ സൈന്യം ശ്രമിക്കുന്നുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)