
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന നടത്തിയ ഫലപ്രദമായ ആക്രമണം സ്വാഗതാര്‍ഹമാണെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി.
‘ആക്രമണത്തെ കുറിച്ച് മന്ത്രിമാര്‍ വിശദീകരിച്ചിട്ടുണ്ട്. ഭീകരര്‍ക്ക് എതിരെയുള്ള അക്രമമാണിതെന്നും സൈനിക ആക്രമണത്തിന്റെ സ്വഭാവം ഇതിനില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. കശ്മീരിലെ സംഘര്‍ഷാവസ്ഥയും അരക്ഷിതാവസ്ഥയും ഒഴിവാക്കാന്‍ നടപടി വേണം. സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. രാജ്യത്ത് സങ്കുചിത ദേശീയവാദം പടരാനും സംഘര്‍ഷാവസ്ഥ ഉണ്ടാകാനുമുള്ള നീക്കം അനുവദിക്കരുത്. ഭരണഘടനയുടെ 370, 35--എ അനുച്ഛേദങ്ങള്‍ പോലെയുള്ള വിവാദ വിഷയങ്ങള്‍ ഈ അവസരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് വിപരീത ഫലമുണ്ടാക്കും. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ കഴിയുന്ന കശ്മീരികള്‍ക്ക് നേരെ അതിക്രമങ്ങള്‍ ഉണ്ടാകാന്‍ സര്‍ക്കാര്‍ അനുവദിക്കരുത്. അത്തരം നീക്കങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതികൂലമായി ബാധിക്കും. നിയന്ത്രണരേഖയിലും മറ്റ് അതിര്‍ത്തി പ്രദേശങ്ങളിലും കഴിയുന്ന സാധാരണക്കാരായ നാട്ടുകാരുടെ സുരക്ഷയില്‍ സിപിഐ എമ്മിന് ആശങ്കയുണ്ട്. ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റണം.
പുല്‍വാമ, ഉറി, പത്താന്‍കോട്ട്, ഗുര്‍ദാസ്പുര്‍ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ രഹസ്യാന്വേഷണ വീഴ്ചകള്‍ ആവര്‍ത്തിക്കരുത്. പുല്‍വാമയില്‍ രഹസ്യാന്വേഷണ വീഴ്ചയുണ്ടെന്ന് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ തന്നെ പറഞ്ഞതാണ്. ഇത്തരം വീഴ്ചകള്‍ മൂലം നിരവധി ജവാന്മാരുടെ ജീവന് നഷ്ടമായിട്ടുണ്ട്. കൂടുതല്‍ വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടാന്‍ ഇടയാകരുത്’- യെച്ചൂരി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)