
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസിലാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചത്. ജനുവരി 21 ന് സിബിഐ നല്കിയ അപേക്ഷയിലാണ് അനുമതി നല്‍കിയത്.
ഫെബ്രുവരി ആദ്യവാരം ചിദംബരത്തെയും മകന് കാര്‍ത്തി ചിദംബരത്തെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. 2007-ല്‍ യുപിഐ ഭരണകാലത്ത് ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയയ്ക്ക് ഫോറിന് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന് ബോര്‍ഡിന്റെ ക്ലിയറന്‍സ് അനധികൃതമായി നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍.
അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സിബിഐ ചിദംബരത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. കൊലക്കേസ് പ്രതികളായ പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണി മുഖര്‍ജിയുമായിരുന്നു ഐഎന്‍എക്സ് മീഡിയയെ നയിച്ചിരുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)