
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയതിനെതിരെ നടന്ന ഹര്‍ത്താലില്‍ രജിസ്റ്റര്‍ ചെയ്ത 999 കേസുകളിലും ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മസമിതി, ആര്‍എസ്എസ് നേതാക്കളെ പ്രതിചേര്‍ക്കണമെന്ന് ഹൈക്കോടതി. കെ.പി ശശികല, എസ് ജെ ആര് കുമാര്‍, കെ.എസ് രാധാകൃഷ്ണന്, ടി പി സെന്‍കുമാര്‍, ഗോവിന്ദ് ഭരതന്, പി.ശ്രീധരന് പിള്ള, കെ. സുരേന്ദ്രന്, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്, പി.കെ കൃഷ്ണദാസ്, ഒ.രാജഗോപാല്‍, പി.ഇ.ബി മേനോന് എന്നിവരെ പ്രതി ചേര്‍ക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സ്വകാര്യ വ്യക്തികള്‍ക്കുണ്ടായ നഷ്ടം കൂടി കണക്കാക്കി ക്ലെയിം കമ്മീഷണറെ നിയമിക്കുമെന്നും കോടതി വ്യക്തമാക്കി.
ശബരിമല കര്‍മസമിതി ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ 1 കോടി 45 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 38,52,042 രൂപയുടെ പൊതുസ്വത്തിനും 1,06,45,726 രൂപയുടെ സ്വകാര്യ സ്വത്തിനും നാശമുണ്ടായി. പത്തനംതിട്ട ജില്ലയിലാണ് ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. 2,68,800 രൂപയുടെ പൊതുമുതലും 37,99,000 രൂപയുടെ സ്വകാര്യസ്വത്തും അക്രമത്തില്‍ നശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)