
ന്യൂഡല്‍ഹി: സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ന്യൂഡല്‍ഹിയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യസഹമന്ത്രി വി.കെ സിംഗും ഡല്‍ഹി വിമാനത്താവളത്തില്‍ നേരിട്ടെത്തി കിരീടാവകാശിയെ സ്വീകരിച്ചു. നാളെ ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഊര്‍ജ്ജരംഗത്ത് ഉള്‍പ്പടെ പരസ്പര സഹകരണം ശക്തമാക്കാനുള്ള കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ചേക്കും. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനുള്ള പങ്ക് പ്രധാനമന്ത്രി മോദി സൗദി രാജകുമാരനെ അറിയിക്കും. ഭീകരസംഘടനകളെ ഇല്ലായ്മ ചെയ്യാനുള്ള പോരാട്ടത്തില്‍ ഇന്ത്യ സൗദിയുടെ പിന്തുണ തേടും. പാകിസ്ഥാന് സന്ദര്‍ശനത്തിന് പിന്നാലെയാണ് സൗദി കിരീടാവകാശി ന്യൂഡല്‍ഹിയിലെത്തിയത്.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച ആയിരുന്നു സൗദി രാജകുമാരന് മൊഹമ്മദ് ബിന്‍ സല്മാന് ഇസ്ലാമബാദില്‍ എത്തിയത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലൂടെയുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായിട്ട് ആയിരുന്നു സൗദി രാജകുമാരന് മൊഹമ്മദ് ബിന്‍ സല്മാന് ഇസ്ലാമബാദില്‍ എത്തിയത്.
കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സന്ദർശിച്ചു മടങ്ങിയ സൗദി കിരീടാവകാശി, റിയാദിൽനിന്നു നേരിട്ടാണ് ഇന്ത്യയിലെത്തിയത്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ, ഇന്ത്യ സന്ദർശനങ്ങളെ കൂട്ടിക്കെട്ടാൻ സൗദി കിരീടാവകാശി തയാറായില്ല. പാക്കിസ്ഥാനിൽനിന്നു സൗദിയിലേക്കു മടങ്ങിയ അദ്ദേഹം ഇന്ത്യയിലേക്ക് മാത്രമായി യാത്ര തിരിക്കുകയായിരുന്നു.
ഒറ്റ പര്യടനത്തിൽ പാക്കിസ്ഥാൻ, മലേഷ്യ, ഇന്തൊനേഷ്യ, ഇന്ത്യ, ചൈന എന്നീ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാനാണ് മുഹമ്മദ് ബിൻ സൽമാൻ തീരുമാനിച്ചിരുന്നത്. പിന്നീട് മലേഷ്യ, ഇന്തൊനേഷ്യ രാജ്യങ്ങളിലെ പര്യടനം റദ്ദാക്കി.
ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണത്തിനു ശേഷം 12-ന് പ്രധാനമന്ത്രിയുമായി ചർച്ച നടത്തും. തുടർന്നാണ് കരാറുകൾ ഒപ്പിടുക. വൈകിട്ട് 7.30ന് രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ സന്ദർശിക്കും. അത്താഴവിരുന്നിനു ശേഷം രാത്രി 11.50ന് സൗദി രാജകുമാരന് ചൈനയിലേക്കു പോകും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)