
ബംഗുളൂരു: കേരളത്തില്‍ നിന്നും കാണാതായ ജെസ്നയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇതരമതസ്ഥനായ കാമുകനൊപ്പം ജെസ്നയെ കണ്ടെത്തിയെന്നും, ബെംഗുളൂരുവിലെ ജിഗിണിയിലാണ് ഇരുവരും താമസിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവിടെ മറ്റൊരു പേരിലാണ് ഇരുവരും താമസിക്കുന്നതെന്നും സൂചനയുണ്ട്.
മലയാളിയായ ഒരു കടക്കാരന് മാധ്യമ വാര്‍ത്തകളില്‍ നിന്നും ജെസ്നയെ തിരിച്ചറിയുകയും, ഇയാള്‍ പെണ്‍കുട്ടിയെ നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ, ഇവര്‍ അവിടെ നിന്നും മാറിയെന്നും റിപ്പോട്ടുകള്‍ പറയുന്നു. കടയ്ക്ക് മുന്നിലൂടെ പോയപ്പോള്‍ ജെസ്നയെന്ന് കരുതുന്ന ഈ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ അയാള്‍ മൈാബൈലില്‍ പകര്‍ത്തിയിരുന്നു. ഇക്കാര്യം മനസ്സിലാക്കിയ പെണ്‍കുട്ടി പിന്നീട് അതുവഴി വന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)