
ദില്ലി: റഫാല്‍ ഇടപാടില്‍ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വിവരങ്ങള്‍ അനില്‍ അംബാനിക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിലൂടെ മോദി ഇടനിലക്കാരനും ചാരനുമായെന്ന് രാഹുല്‍ ആരോപിച്ചു. ഇത് തെളിയിക്കാന്‍ എയര്‍ ബസ് ഉദ്യോഗസ്ഥന്റെ ഇ-മെയില്‍ സന്ദേശവും രാഹുല്‍ ഗാന്ധി പുറത്തുവിട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദി റഫാല്‍ ഇടപാടുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഫ്രാന്‍സ് പര്യടനത്തിന് പോയതിന് പത്ത് ദിവസം മുന്‍പ്, അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഓഫിസിലെത്തുകയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു എന്നതിന് 'ദ് ഇന്ത്യന്‍ എക്സ്പ്രസ്' ദിനപത്രം തെളിവ് പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഈ സന്ദര്‍ശനം സ്ഥിരീകരിച്ച് എയര്‍ ബസ് ഉദ്യോഗസ്ഥന്റെ ഇ-മെയില്‍ സന്ദേശം പുറത്തുവിടുന്നത്.
2015 ഏപ്രില്‍ 9 മുതല്‍ 11 വരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിന് പോകുന്നുണ്ടെന്ന പ്രഖ്യാപനം പുറത്ത് വന്നതിന് ശേഷം, മാര്‍ച്ച് അവസാനവാരമാണ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നത്.
‘റഫാല്‍ ഇടപാടിന്റെ അന്തിമ രൂപം തയ്യാറായി കരാര്‍ ഒപ്പു വയ്ക്കപ്പെടുമെന്ന് നേരത്തേ അനില്‍ അംബാനി അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ അനില്‍ അംബാനി നേരത്തേ ഫ്രഞ്ച് ഉദ്യോഗസ്ഥരെ കാണാന്‍ പോയത്. അങ്ങനെയെങ്കില്‍ അത്തരം വിവരങ്ങള്‍ അനില്‍ അംബാനിക്ക് എവിടെ നിന്ന് കിട്ടി? മോദി ഇത്തരം വിവരങ്ങള്‍ അംബാനിക്ക് ചോര്‍ത്തി നല്‍കുകയായിരുന്നോ?’- രാഹുല്‍ഗാന്ധി ചോദിച്ചു
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)