
തിരുവനന്തപുരം: ഓണ്‍ലൈന്‍ ശൃംഖലയായ ആമസോണിലൂടെ കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി ലോകമെങ്ങുമെത്തും. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആമസോണ്‍ സഹേലി വിഭാഗത്തിലാണ് കുടുംബശ്രീ ഉത്പന്നങ്ങള്‍ ലഭിക്കുന്നത്. നാടന്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുന്നതിനാണ് കുടുംബശ്രീയുടെ പുതിയ ചുവടുവയ്പ്.
ആമസോണ്‍ പ്രതിനിധികളുമായി കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടര്‍ 27-ാം തീയതി കരാര്‍ ഒപ്പിടും. കുടുംബശ്രീ ബസാറിലുള്ള 525 ഉത്പന്നങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത കരകൗശല വസ്തുക്കള്‍, സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍, ടോയ്ലറ്റ് ക്ലീനര്‍, ആയുര്‍വേദ ഉത്പന്നം തുടങ്ങി 110 എണ്ണമാണ് ലഭ്യമാക്കുക. ഭക്ഷ്യവസ്തുക്കള്‍ ലഭിക്കില്ല.
പരീക്ഷണാടിസ്ഥാനത്തില്‍ ഒരു മാസം മുമ്പ് 69 ഉത്പന്നങ്ങള്‍ ആമസോണില്‍ ലഭ്യമാക്കിയിരുന്നു. ഇതിനിടെ അഞ്ച് ഓര്‍ഡറുകളും ലഭിച്ചു. ഹിമാചല്‍പ്രദേശില്‍ നിന്നായിരുന്നു ആദ്യ ഓര്‍ഡര്‍. പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ തിരുവനന്തപുരത്ത് കുടുംബശ്രീ സംസ്ഥാന മിഷന് ഓഫീസില്‍ കസ്റ്റമര്‍ കെയര്‍ സെന്ററുമുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)