
ന്യൂഡല്‍ഹി: റഫേല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഇടപെല്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ പോലീസില്‍ പരാതി. ഡല്‍ഹിയിലെ നോര്‍ത്ത് അവന്യു പോലീസ് സ്റ്റേഷനില്‍ എഎപി രാജ്യസഭാ എം.പി സഞ്ജയ് സിംഗാണ് പരാതി നല്‍കിയത്.
അതേസമയം റഫാല്‍ കരാറില്‍ കൂടുതല്‍ വസ്തുതകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ 'സ്വതന്ത്ര' സി ബി ഐ പരിശോധന നടത്തണമെന്ന് ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെട്ടു.
സ്വതന്ത്ര സിബിഐ സംവിധാനം പ്രധാനമന്ത്രിയുടെ ഓഫീസ് റെയ്ഡ് ചെയ്ത്, കരാറുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പിടിച്ചെടുത്ത് അറസ്റ്റ് ചെയ്യണം. തന്റെ ഓഫീസും കൊല്‍ക്കത്ത പോലീസ് കമ്മീഷണറുടെ ഓഫീസും റെയ്ഡു ചെയ്തതുപോലെ നടപടി സ്വീകരിക്കണമെന്നും കേജരിവാള്‍ ഉന്നയിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)