
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ അയ്യപ്പ ഭക്തരുടെ ദേശീയ കൂട്ടായ്മക്ക് പറയാനുള്ളത് വീണ്ടും കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. തങ്ങളുടെ ഭാഗം കേട്ടില്ലെന്നും, ഇതുവരെ പറഞ്ഞതിനു പുറമെ പുതിയ കാര്യങ്ങള്‍ പറയാനുണ്ടെന്നും അഭിഭാഷകന് മാത്യൂസ് നേടുമ്പാറ കോടതിയില്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, നേരത്തെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഇനി വാദം കേള്‍ക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അഭിഭാഷകര്‍ക്കു വാദം എഴുതി നല്‍കാമെന്ന് കോടതി ആവര്‍ത്തിച്ചു. ഇന്നും അഭിഭാഷകന് കേസ് പരാമര്‍ശിച്ചപ്പോഴായിരുന്നു സുപ്രീം കോടതിയുടെ മറുപടി.
ഇന്ന് അയ്യപ്പഭക്തരുടെ ദേശീയ അസോസിയേഷനു വേണ്ടി മാത്യൂസ് നേടുമ്പാറ വിഷയം ഉന്നയിക്കുകയായിരുന്നു. ഇതോടെയാണ് വീണ്ടും വാദം കേള്‍ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്. യുവതീപ്രവേശ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുന്ന 56 ഹര്‍ജികളും അനുബന്ധ ഹര്‍ജികളും ഭരണഘടനാ ബെഞ്ച് തീരുമാനം പറയാന്‍ മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം ശബരിമല വിഷയത്തിലെ പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും പരിഗണിക്കണോയെന്നതില്‍ വാദം കേട്ടപ്പോള്‍ തന്നെ, വാദിക്കാന്‍ അവസരം ലഭിക്കാത്തവര്‍ നിലപാടുകള്‍ എഴുതി നല്‍കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മൂന്നര മണിക്കൂറോളം വാദം കേട്ടു. വിധിയെ എതിര്‍ക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും വാദങ്ങള്‍ എഴുതി നല്‍കുന്നതിന് 7 ദിവസമാണ് കോടതി അനുവദിച്ചത്. എഴുതി നല്കുന്ന വാദങ്ങളില്‍ കഴമ്പുണ്ടെന്ന് തോന്നിയാല്‍ വീണ്ടും തുറന്ന കോടതിയില്‍ വാദത്തിന് അവസരം നല്‍കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)