
തിരുവനന്തപുരം: സര്‍ക്കാര്‍ കണ്ണുരുട്ടിയപ്പോള്‍ നിലപാട് മാറ്റിയ ദേവസ്വം ബോര്‍ഡ് രാജി വയ്ക്കണമെന്ന് രമേശ് ചെന്നിത്തല. ശബരിമല സ്ത്രീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതിയില്‍ നിലപാട് മാറ്റിയ ദേവസ്വം ബോര്‍ഡിനെതിരെയാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.
‘ദേവസ്വം ബോര്‍ഡ് ജനങ്ങളെ വഞ്ചിച്ചു. വിശ്വാസികളോട് കടുത്ത അനീതിയാണ് ദേവസ്വം ബോര്‍ഡ് ചെയ്തത്. സുപ്രീംകോടതിയിലെ നിലപാടില്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും’- ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയെ അനുകൂലിക്കുന്നതായാണ് ഇത്തവണ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചത്. മുതിര്‍ന്ന അഭിഭാഷകന് രാകേഷ് ദ്വിവേദിയാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്. എന്നാല്‍ യുവതീ പ്രവേശനത്തെ നിങ്ങള്‍ നേരത്തെ എതിര്‍ത്തിരുന്നുവല്ലോയെന്ന് ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റത്തെ ചോദ്യം ചെയ്തു. ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിന്റെ നിലപാടാണ് അറിയിക്കുന്നത് എന്ന് രാകേഷ് ദ്വിവേദി വ്യക്തമാക്കി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)