
ചെങ്ങന്നൂര്‍: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ഭക്തര്‍ക്കൊപ്പമല്ലെന്ന് തെളിയിച്ചിരിക്കുകയാണെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ. ആരെങ്കിലും കണ്ണുരുട്ടി കാണിക്കുന്നതിന് അനുസരിച്ചാകരുത് ദേവസ്വം ബോര്‍ഡ് നിലപാട് സ്വീകരിക്കേണ്ടതെന്നും, പുനഃപരിശോധനാ ഹര്‍ജിയിലെ വിധി നീളുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
കേരളത്തിലെ ജനങ്ങളെ സര്‍ക്കാര്‍ പറ്റിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ യഥാര്‍ത്ഥ നിലപാട് ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. ഇനിയും ശബരിമല കലാപഭൂമിയാകുമെന്ന് ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു. തുല്യതയാണ് അടിസ്ഥാനമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയില്‍ യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്ന് ശശികുമാര വര്‍മ കൂട്ടിച്ചേര്‍ത്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)