
ശബരിമലയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. വിധി പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം റിട്ട് ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുക. എന്‍എസ്എസ്സിന് വേണ്ടി അഡ്വ. കെ പരാശരനാണ് ഇപ്പോള്‍ വാദിക്കുന്നത്.
അതേസമയം, ശബരിമല ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പന്തളത്ത് നാമജപ യജ്ഞം. കൊട്ടാരത്തില്‍ തിരുവാഭരണം സൂക്ഷിക്കുന്ന മാളികയുടെ പുറത്ത് ശബരിമല കര്‍മ്മസമിതിയുടെയും ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെയും നേതൃത്വത്തിലാണ് നാമജപ യജ്ഞം നടക്കുന്നത്. ഭക്തരും പന്തളം കൊട്ടാരത്തിലെ അംഗങ്ങളുമാണ് നാമജപ യജ്ഞത്തില്‍ പങ്കെടുക്കുന്നത്. രാവിലെ എട്ടരയോടെ ആരംഭിച്ച നാമജപ യജ്ഞം വിധി വരുന്നതുവരെ തുടരാനാണ് തീരുമാനം.
ഇതിനിടെ ശബരിമല ഹര്‍ജികളില്‍ അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയാണെന്ന് പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് പി.ജി ശശികുമാര്‍ വര്‍മ്മ പ്രതികരിച്ചിരുന്നു. ‘മറ്റൊരു ബഞ്ചിലേക്ക് മാറിയാലും നല്ലത് സംഭവിക്കുമെന്നാണ് വിശ്വാസം. ഭക്തജനങ്ങളുടെ വികാരം കോടതി ഉള്‍കൊണ്ടതായി കരുതുന്നു. നാമജപം ആയുധമാക്കാന്‍ കഴിയുന്നു. എത്തേണ്ട സ്ഥലങ്ങളില്‍ ഇത് എത്തും. സര്‍ക്കാര്‍ ആരെയോ തോല്‍പ്പിക്കാനാണ് 51 പേര് മലകയറിയെന്ന് പറഞ്ഞത്. ഒടുവില്‍ അത് രണ്ടുപേരായി ചുരുങ്ങി. എല്ലാം കള്ളമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു’- ശശികുമാര്‍ വര്‍മ്മ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോടതി നടപടികള്‍ക്ക് കേരളത്തിന്റെ രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യവുമുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)