
തിരുവനന്തപുരം: ശബരിമലയില്‍ നടയടച്ച് ശുദ്ധിക്രിയ ചെയ്തതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. താന്‍ ചെയ്തത് തന്റെ ഉത്തരവാദിത്വമാണെന്നും യുവതികള്‍ പ്രവേശിച്ചതിനാല്‍ ആയിരുന്നില്ല ശുദ്ധിക്രിയയെന്നും തന്ത്രി ദേവസ്വം ബോര്‍ഡിന് നല്കിയ വിശദീകരണത്തില്‍ വ്യക്തമാക്കി. ബിന്ദുവും കനക ദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശുദ്ധിക്രിയകള്‍ നടത്തിയ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയായാണ് തന്ത്രി വിശദീകരണം നല്‍കിയത്. ദേവസ്വം ബോര്‍ഡിന്റെ അനുമതി വാങ്ങാതെ തന്ത്രി നടയടച്ച് ശുദ്ധിക്രിയ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് തന്ത്രിയോട് വിശദീകരണം തേടിയത്.
ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍, അപകീര്‍ത്തികള്‍ എന്നിവ ക്ഷേത്ര ചൈതന്യത്തിന് കോട്ടം തട്ടുകയും ഭക്തര്‍, ശാന്തിമാര്‍, തന്ത്രി, മേല്‍ശാന്തി, മറ്റ് ജീവനക്കാര്‍ എന്നിവരുടെ യശസ്സിന് കുറവു വരുത്തുകയും ചെയ്തതിനാലാണ് ശുദ്ധിക്രിയ ചെയ്തത്. മകര വിളക്കിന് നട തുറക്കുന്ന സമയത്ത് ശുദ്ധിക്രിയ ചെയ്യണമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ നട തുറക്കുന്ന ഡിസംബര്‍ 31-ന് പൂജകള്‍ ഇല്ലാതിരുന്നതിനാലും അടുത്ത ദിവസം വലിയ തിരക്ക് അനുഭവപ്പെട്ടതിനാലും ജനുവരി രണ്ടിന് ചെയ്യുകയായിരുന്നുവെന്നും തന്ത്രി വിശദീകരിച്ചു.
ചൊവ്വാഴ്ച ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യും. യുവതികള്‍ ക്ഷേത്ര ദര്‍ശനം നടത്തിയത് ആചാര ലംഘനമാണെന്ന നിഗമനത്തില്‍ ശുദ്ധിക്രിയ നടത്തി എന്ന ആരോപണം ശരിയല്ല. നിലവിലുള്ള ആഗമന ശാസ്ത്ര വിധി പ്രകാരവും തന്ത്രശാസ്ത്ര വിധി പ്രകാരവുമാണ് താന്‍ ശുദ്ധിക്രിയ നടത്തിയതെന്നും ഇക്കാര്യം ബോര്‍ഡ് അധികൃതരെ അറിയിച്ചിരുന്നെന്നും തന്ത്രി വ്യക്തമാക്കി. ഏതെങ്കിലും നിഗമനത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് തന്ത്രശാസ്ത്ര വിധി പ്രകാരം ക്ഷേത്രാചാര അനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടുമ്പോഴാണ് ശുദ്ധിക്രിയ നടത്തുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)