
ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് സൗത്ത് റീജിയന് വിവിധ വിഭാഗങ്ങളില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 420 ഒഴിവുകളാണുള്ളത്. കേരളം, തമിഴ്നാട്, പുതുച്ചേരി, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് അവസരം. കേരളത്തില്‍ 56 ഒഴിവുകളുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
ടെക്നിക്കല്‍ ട്രേഡ് അപ്രന്റിസിന് പത്താം ക്ലാസ് ജയവും ഫിറ്റര്‍, ഇലക്ട്രീഷ്യന്, ഇലക്ട്രോണിക്സ് മെക്കാനിക്, ഇന്‍സ്ട്രമെന്റ് മെക്കാനിക്, മെഷീനിസ്റ്റ് ട്രേഡില്‍ രണ്ടു വര്‍ഷത്തെ ഫുള്‍ടൈം ഐ.ടി.ഐ-യുമാണ് യോഗ്യത. ടെക്നീഷ്യന് അപ്രന്റിസിന് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രമെന്റേഷന്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഫുള്‍ടൈം ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. നോണ്‍-ടെക്നിക്കല്‍ ട്രേഡ് അപ്രന്റിസ്, അക്കൗണ്ടന്റിന് ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ മൂന്നു വര്‍ഷത്തെ ഫുള്‍ടൈം ബിരുദം വേണം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി.
18-നും 24-നും മദ്ധ്യേ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. 2018 ഡിസംബര്‍ 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. www.local.comp-eople careersob.aspx എന്ന വെബ്സൈറ്റ് ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഫെബ്രുവരി 10.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)