
കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിത്തിര ആട്ട വിശേഷത്തിന് ഇടയില്‍ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് തൃശൂര്‍ സ്വദേശിനി നല്കിയ ഹര്‍ജിയും, ശബരിമല ദര്‍ശനത്തിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാല് യുവതികള്‍ നല്കിയ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.
ഇതോടൊപ്പം കനകദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. യുവതികള്‍ക്ക് നാല് മഫ്തിയിലുള്ള പൊലീസുകാര്‍ അകമ്പടി പോയി എന്നും വിഐപി ഗേറ്റുവഴി യുവതികള്‍ മല കയറിയത് സുരക്ഷ മുന്‍നിര്‍ത്തിയാണെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്.
കൂടാതെ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയുടെ അന്തിമ റിപ്പോര്‍ട്ടും ഇന്ന് കോടതിയുടെ മുന്നിലെത്തും. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം സ്ത്രീപ്രവേശനം സാധ്യമാകണമെങ്കില്‍ ഇനിയും ഒരു വര്‍ഷം കൂടി സമയം വേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് കാലതാമസത്തിന്റെ കാരണമായി നിരീക്ഷക സമിതി പറയുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)