
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ആര്.എസ്.എസും ബി.ജെ.പിയും രണ്ട് തട്ടില്‍. സമരം അവസാനിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനം. ശബരിമലയില്‍ നിന്ന് ബിജെപി സമരം സെക്രട്ടേറിയറ്റിലേക്ക് മാറ്റാനുള്ള നിര്‍ദേശം വച്ചത് ആര്.എസ്.എസാണ്. ശബരിമല സമരത്തിന് എത്തിയ ബിജെപി നേതാക്കളെ പിന് നിരയിലേക്കു തള്ളിയാണ് സംഘപരിവാര്‍ സംഘടനയായ കര്മ്മസമിതിയെത്തിയതും. നിരാഹാര സമരത്തില്‍ ആദ്യമൊക്കെ മുന്‍ നിര നേതാക്കള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പിന്നീട് നേതാക്കള്‍ തന്നെ മുഖം തിരിച്ചതോടെ സമരം അപ്രസക്തമായെന്ന അവസ്ഥയായി.
അതേസമയം ശബരിമല വിഷയത്തെ മുന്‍ നിര്‍ത്തി സെക്രട്ടേറിയറ്റിന് മുന്പില് നടത്തുന്ന നിരാഹാരസമരം ബിജെപി ഈ മാസം 22-ന് അവസാനിപ്പിക്കും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)