
കൊച്ചി: ആചാരങ്ങൾ ലംഘിച്ച് ശബരിമലയിൽ യുവതികൾക്ക് ദർശനം നടത്താൻ അവസരം നൽകിയതിന് മുഖ്യമന്ത്രിക്കെതിരെ കോടതിയില്‍ ഹർജി. വ്രതാനുഷ്ഠാനങ്ങളും ആചാരങ്ങളും ലംഘിച്ച് യുവതികൾ ശബരിമലയിൽ എത്തുന്നതിനെതിരെ മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാന പോലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റ, കോട്ടയം എസ്.പി ഹരിശങ്കർ എന്നിവർക്കെതിരെയും എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
ജനുവരി രണ്ടിന് കോഴിക്കോട്, മലപ്പുറം സ്വദേശികളായ യുവതികൾ ശബരിമല ദർശനം നടത്തിയത് വ്രതാനുഷ്ടാനങ്ങൾ തെറ്റിച്ചാണെന്നും, ഇവർക്ക് ദർശനം ഒരുക്കാൻ ഗൂഢാലോചന നടത്തിയെന്നും ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നു. മതവികാരങ്ങളെ അപമാനിക്കാനാണ് എതിർകക്ഷികൾ ശ്രമിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പമ്പയിലേക്ക് സർവീസ് നടത്താൻ അനുമതി തേടി തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കുന്നുണ്ട്. തിരുവാഭരണ ഘോഷയാത്രയ്ക്ക് പോലീസ് സംരക്ഷണം തേടി പന്തളം കൊട്ടാരം സമർപ്പിച്ച ഹർജിയാണ് മറ്റൊന്ന്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)