
വർഷങ്ങളായി കേരളത്തിൽ ഒരു കലാപ അന്തരീക്ഷം സൃഷ്ടിക്കുവാൻ തക്കം പാർത്തിരുന്ന ബിജെപിക്ക് ശബരിമല വിഷയം ഒരു സുവർണാവസരം ലഭിച്ചിരിക്കുകയാണ്. സുപ്രീം കോടതിയുടെ വിധിക്കെതിരെ കേന്ദ്ര സർക്കാരിന് ഓർഡിനൻസ് ഇറക്കി വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പകരം, കേരളത്തിലെ തെരുവുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കേരള ജനതയെ തമ്മിൽ തെറ്റിക്കുകയും ചെയ്യുന്ന ഉത്തരേന്ത്യൻ അടവ് കേരളത്തിലും ഇറക്കിയിരിക്കുകയാണ്. അവരുടെ ഈ ഇരട്ടത്താപ്പ് നയം പ്രബുദ്ധ കേരളത്തിൽ വിലപോകില്ല എന്ന് താമസിയാതെ ജനങ്ങൾ മനസ്സിലാക്കി കൊടുക്കും.
ബിജെപിയുടെ ഈ ഇരട്ടത്താപ്പ് നയത്തെ പറ്റി ഞാൻ ലോകസഭയിൽ അവതരിപ്പിച്ചപ്പോൾ കേന്ദ്രസർക്കാർ എന്റെ ചോദ്യങ്ങൾക്ക് മറുപടി തരാതെ ഒഴിഞ്ഞുമാറുന്ന കാഴ്ചയാണ് കണ്ടത്. ബിജെപി നേതൃത്വം അറിഞ്ഞുകൊണ്ടുള്ള ആസൂത്രിതമായ ഒരു നീക്കമാണ് കേരളത്തിൽ നടക്കുന്നതെന്ന് ഇവരുടെ മൗനത്തിൽ നിന്ന് വ്യക്തമാണ്.
കോടതിയുടെ ശബരിമല വിധിക്കെതിരെ കേരള സർക്കാർ ഓർഡിനൻസ് ഇറക്കണം എന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. പക്ഷേ ഈ വിധി ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കി ഉള്ളതിനാൽ ഭേദഗതി A25, A26 പ്രകാരം പാർലമെൻറിൽ അവതരിപ്പിച്ചു കൊണ്ട് മാത്രമേ ഈ കോടതി വിധിയെ മറികടക്കാൻ സാധിക്കുകയുള്ളൂ. ഈ വിധിയെ മറികടക്കുവാൻ സഭയിൽ ഭൂരിപക്ഷം വരുന്ന ബിജെപി എം.പി-മാരും പ്രതിപക്ഷവും ഈ ഓർഡിനൻസ് പാസാക്കുന്നത് വഴി കേരളത്തിലെ അടിയന്തര സാഹചര്യം അനായാസം പരിഹരിക്കുവാൻ സാധിക്കും.
ഈ വിഷയം കേന്ദ്ര സഹമന്ത്രി ശ്രീ ബി.പി. ചൗധരിയുടെ ശ്രദ്ധയിൽ ചെലുത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് മറുപടി ലഭിക്കും എന്ന് പ്രത്യാശിക്കുന്നു.
എം.പി, തിരുവനന്തപുരം .
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)