
യുണൈറ്റഡ് നേഷൻസ്: ശബരിമല വിഷയവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് പകരം, നിയമം പാലിച്ചുള്ള ഭരണത്തിന് എല്ലാവരും മുൻതൂക്കം നൽകണമെന്ന് യു.എന് ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിൽ അക്രമം തുടരുന്ന പശ്ചാത്തലത്തിലാണ് യു.എൻ ഈ പ്രതികരണം നടത്തിയത്.
രാജ്യത്തെ പരമോന്നത കോടതി വിധി പറഞ്ഞ ഈ ശബരിമല വിഷയം കൈകാര്യം ചെയ്യേണ്ടത് ഭരണകൂടമാണ്. എല്ലാ കക്ഷികളും നിയമം പാലിക്കാൻ ജാഗ്രത കാണിക്കണം. ജനങ്ങൾക്കെല്ലാം തുല്യ അവകാശമാണ് യു.എന് മുന്നോട്ട് വയ്ക്കുന്നതെന്നും സെക്രട്ടറി ജനറലിന് വേണ്ടി ഉപവക്താവ് ഫർഹാൻ ഹഖ് പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)