
ന്യൂഡൽഹി: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് നട അടച്ചതുമായി ബന്ധപ്പെട്ട് തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹർജി ഉടൻ പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെതിരെ കേരളത്തിൽ ഹർത്താൽ ആണെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും ഭരണ ഘടനാ ബെഞ്ച് അടിക്കടി സംഘടിപ്പിക്കാനും പുനഃസംഘടിപ്പിക്കാനും സാധിക്കില്ലെന്നും, ശബരിമലയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ അടക്കം ജനുവരി 22-ന് വാദം കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഇതിനുമുമ്പ് ശബരിമല വിഷയത്തിലെ ഒരു ഹർജിയും കേൾക്കില്ല എന്നും ബെഞ്ച് അറിയിച്ചു.
തന്ത്രി കണ്ഠരര് രാജീവര്, പന്തളം കുടുംബത്തിലെ രാമവർമ്മരാജ എന്നിവര്‍ക്കെതിരെ എ.വി വർഷയും, ബിജെപി സംസ്ഥാന പ്രസിഡന്റ് വി എസ് ശ്രീധരൻപിള്ള, ബിജെപി നേതാവ് മുരളീധരൻ ഉണ്ണിത്താൻ, നടൻ കൊല്ലം തുളസി എന്നിവർക്കെതിരെ ഗീനാകുമാരിയുമാണ് കോടതിയലക്ഷ്യ ഹർജി നൽകിയിരിക്കുന്നത്.
ശബരിമല വിധി വന്നയുടനെ ആചാരലംഘനം ഉണ്ടായാൽ നടയടയ്ക്കണം എന്ന് ആവശ്യപ്പെട്ട് തന്ത്രിക്ക് രാമവർമ്മരാജ കത്തെഴുതി എന്ന മാധ്യമ റിപ്പോർട്ടുകളാണ് കോടതിയലക്ഷ്യത്തിന് അടിസ്ഥാനമാക്കുന്നത്. യുവതികള്‍ കയറിയാല്‍ നടയടക്കേണ്ടി വരുമെന്ന തന്ത്രിയുടെ പ്രസ്താവനയും കോടതി അലക്ഷ്യമായി ചൂണ്ടിക്കാട്ടുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)