
തിരുവനന്തപുരം: മണ്ഡല കാലം ശാന്തമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് കെ.പി.സി.സി പ്രചാരണ സമിതി അദ്ധ്യക്ഷന്‍ കെ.മുരളീധരന് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇടയ്ക്കിടെ യുവതികളെ ശബരിമലയില്‍ എത്തിക്കുന്നത് സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്നുള്ള രഹസ്യ ഇടപാടാണ്. ജീവച്ഛവമായ ബി.ജെ.പിക്ക് ഓക്സിജന്‍ കൊടുക്കുന്നത് സി.പി.എമ്മാണ്. ഇന്ന് നടക്കുന്ന അയ്യപ്പജ്യോതി ആര്.എസ്.എസ് പരിപാടിയായതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കില്ലെന്നും മുരളീധരന് വ്യക്തമാക്കി.
ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ പിന്‍വലിക്കണം. അടുത്ത 22-ന് ശബരിമലയുമായി ബന്ധപ്പെട്ട റിവ്യു ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാനിരിക്കെ സ്ത്രീകള്‍ ശബരിമലയിലേക്ക് വരുന്നത് പ്രോത്സാഹിപ്പിക്കരുത്. ഇക്കാര്യത്തില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റിന്റെ അഭിപ്രായം സ്വാഗതം ചെയ്യുന്നു-മുരളീധരന് പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)