.jpg)
പത്തനംതിട്ട: മനിതി സംഘടനയുടെ ശബരിമല ദർശനം ഹൈക്കോടതി നിരീക്ഷണസമിതി പരിശോധിക്കുമെന്നും, പരിശോധനയ്ക്കുശേഷം നിരീക്ഷണസമിതി എടുക്കുന്ന തീരുമാനം സർക്കാർ നടപ്പിലാക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ. അതിനിടെ മനിതിയുടെ 19 പേർ അടങ്ങുന്ന രണ്ടാം സംഘവും ശബരിമലയിലേക്ക് എത്തിയിട്ടുണ്ട്.
പ്രതിഷേധത്തെത്തുടർന്ന് മനിതി സംഘത്തിന് ശബരിമലയിലേക്ക് ദർശനത്തിന് എത്താൻ കഴിഞ്ഞിട്ടില്ല. പോലീസുമായി നടത്തിയ ചർച്ചയ്ക്ക് ശേഷവും ദർശനത്തിനായി പോകുമെന്ന നിലപാടിലുറച്ച് നില്ക്കുകയാണ് മനിതി സംഘം.
എന്നാൽ ശബരിമലയിൽ യുവതികൾ ദർശനത്തിനായി എത്തിയതിൽ സർക്കാരിനെതിരെ പന്തളം കൊട്ടാരം രംഗത്തെത്തി. ശബരിമലയിലെ സമാധാനം തകർക്കാൻ ശ്രമം നടക്കുന്നതായും, വന്നവർ നക്സൽ ചായ് വ് ഉള്ളവരാണെന്ന് സംശയവുമുണ്ട്. ഇത്തരം സംഘടനകൾ ഇതിന് പിന്നിലുണ്ടോ എന്ന് സര്ക്കാര് പരിശോധിക്കണമെന്ന് പന്തളം കൊട്ടാരം വ്യക്തമാക്കി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)