
തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഈ.മ.യൗ-ന്റെ സംവിധാനത്തിന് ലിജോ ജോസ് പല്ലിശ്ശേരി മികച്ച സംവിധായകനുള്ള രജത ചകോരം കരസ്ഥമാക്കി. ഈ ചിത്രത്തിന് മൂന്ന് പുരസ്കാരങ്ങളാണ് ലഭിച്ചത്. മികച്ച സംവിധാനത്തിന് പുറമേ മികച്ച ഏഷ്യൻ ചിത്രം, മികച്ച ജനപ്രിയ ചിത്രം എന്നിവയും ലഭിച്ചു.
മോണിക്ക ലൈനാരയുടെ ചിത്രം 'ദ ഡാർക്ക് റൂം'-ന് സുവർണ ചകോരം ലഭിച്ചു. അനാമിക ഹക്സര്‍ നവാഗത സംവിധായകനുള്ള രജത ചകോരം ഏറ്റുവാങ്ങി. മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് സുഡാനി ഫ്രം നൈജീരിയ ആണ്. സൗമ്യ നാന് സാഹി സ്പെഷ്യൽ ജൂറി പരാമർശം നേടി. മികച്ച ചിത്രത്തിനുള്ള പരാമർശം ദ ലെസന്‍ നേടി.
തിരുവനന്തപുരം നിശാഗന്ധിയിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. മന്ത്രി ബാലൻ സംവിധായകൻ കമൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)