.jpg)
പ്രോഗ്രാം സൂപ്പർവൈസർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സർക്കാർ കോളേജ് ലൈബ്രറികളുടെ സമഗ്രവികസനത്തിന് ആവിഷ്കരിച്ച അപ്ഗ്രഡേഷൻ ഓഫ് ഗവൺമെൻറ് കോളേജ് ലൈബ്രറി ആസ് ഇൻറഗ്രേറ്റഡ് ലേണിങ് റിസോഴ്സ് സെൻറർ എന്ന പദ്ധതിയുടെ നടത്തിപ്പിന് വേണ്ടിയാണ് നിയമനം. 15,000 രൂപയാണ് പ്രതിമാസ വേതനം. 10 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യോഗ്യത: എം എൽ ഐ എസ് സി (നെറ്റ്/ പി എച് ഡി അഭികാമ്യം), കോളേജ് ലൈബ്രേറിയനായി 5 മുതൽ 10 വർഷത്തെ പരിചയം വേണം. വ്യാപകമായി സഞ്ചരിക്കാനാകണം. 60 വയസ്സിനു താഴെയായിരിക്കണം പ്രായം. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടുത്തി ഡിസംബർ 15ന് മുമ്പ് കിട്ടുന്ന വിധത്തിൽ അപേക്ഷിക്കണം.
അപേക്ഷിക്കേണ്ട വിലാസം: കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, കോളേജ് വിദ്യാഭ്യാസ ആസ്ഥാന കാര്യാലയം, ആറാം നില. വികാസ് ഭവൻ, തിരുവനന്തപുരം-695013.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)